Saturday, 28 May 2011

ലിവിംഗ് ടുഗെദർ (വിവാഹം ചെയ്യാതെ ഒരുമിച്ച് താമസിയ്ക്കൽ)

വിവാഹം ചെയ്യാതെ ഒരുമിച്ച് താമസിക്കൽ എന്നത് മലയാളികൾക്കിടയിലും പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്.

വിദേശ രീതികളുടെ കടന്ന് കയറ്റം എന്ന് പുച്ഛിച്ചു തള്ളുമെങ്കിലും വേരുകൾ തേടിപ്പോയാൽ കേരളക്കരയിൽ പണ്ടേ ഉണ്ടായിരുന്ന ഒരു രീതിയാണു ഇത് എന്ന് വേണമെങ്കിൽ പറയാം. ഒരു പുടവ കൊടുത്താൽ ഒരുമിച്ച് താമസം തുടങ്ങാം. പെണ്ണിനു അല്ലെങ്കിൽ ആണിനു മടുക്കുകയാണെങ്കിൽ  ബന്ധം അവിടെ അവസാനിയ്ക്കുന്നു. അങ്ങിനെയും ഒരു കാലം ഉണ്ടായിരുന്നു നമ്മുടെ ചരിത്രത്തിൽ. കാലചക്രം തിരിഞ്ഞു വരുമ്പോൾ അവയും തിരിച്ചുവരുന്നു എന്ന് മാത്രം.

കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യം പോലെയാണു വിവാഹം ചെയ്യാതെ ഒരുമിച്ച് താമസിക്കൽ എന്നത്. 'വിശ്വാസം... അതല്ലെ എല്ലാം...അതിൽ ഒരു സുഖമുണ്ട്. പരസ്പര വിശ്വാസത്തേക്കാളുപരി മറ്റൊന്നുമില്ല ഒരു ബന്ധത്തിൽ. വിശ്വാസമുണ്ടായാൽ പിന്നെ അവിടെ ഭാവിയെക്കുറിച്ച് ആശങ്കകളില്ല. വിശ്വാസം മുറിയുന്ന ബിന്ദുവിൽ ആശങ്ക ഉടലെടുക്കുന്നു. 

ഒരുമിച്ച് താമസിക്കുന്നതിനു ഏറ്റവും ആവശ്യം ധൈര്യം തന്നെയാണു. സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ തലയുയർത്തിന്നു നേരിടാനുള്ള ചങ്കൂറ്റം. ഒരുമിച്ച് താമസിക്കുന്ന പുരുഷനും സ്ത്രീയ്ക്കും ഒരുപോലെയുണ്ടാവേണ്ട ഒന്നാണത്. അതിനോടൊപ്പം തന്നെ സ്വന്തം തീരുമാനം വീട്ടുകാരെ അറിയിക്കുവാനും വേണം അതേ തന്റേടം. പക്ഷെമിക്കവാറും ആളുകൾ അതിനു തയ്യാറാകുന്നില്ല എന്നതാണു സത്യം. ഒരു പക്ഷെ ആരിലെങ്കിലും ഒരാളുടെ വീട്ടുകാരുടെ പിന്തുണയുണ്ടായേക്കാം. പക്ഷെപലരും വീട്ടുകാരിൽ നിന്നും മറച്ചു വെച്ചുകൊണ്ടാണു അത്തരമൊരു സാഹസത്തിനു അഥവാ ജീവിതത്തിനു തുനിയുന്നത്.

എന്തുകൊണ്ടാണു അങ്ങിനെ ചെയ്യേണ്ടി വരുന്നത്അഥവാ പരീക്ഷണം ഒരു പരാജയമാണെങ്കിൽ ഇരു ചെവിയറിയാതെ വീട്ടുകാരുടെ നല്ല കുട്ടിയായിഅവർ ചൂണ്ടിക്കാണിക്കുന്ന ആളെ സമൂഹത്തിന്റെ പിന്തുണയോടെ ആർഭാടകരമായസാംസ്ക്കാരികപൈതൃകങ്ങൾ അനുവദിയ്ക്കുന്ന വിവാഹം എന്ന ചടങ്ങോടെ ജീവിതത്തിൽ ഒപ്പം കൂട്ടാം എന്ന രഹസ്യ അജണ്ടയാണോ അത്?

ഇന്ത്യയിലെ ലിവിംഗ് ടുഗതറിൽ മിക്കവയ്ക്കും അത്തരമൊരു സമാന അജണ്ടയുണ്ട്. അവയിൽ പെടാത്ത ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ട്. സമൂഹത്തിന്റെയും സ്വന്തം ബന്ധുജനങ്ങളുടെയും മുന്നിൽ 'ഞങ്ങൾ ഒരുമിച്ച് ജീവിക്കുവാൻ താൽ‍പര്യപ്പെടുന്നുഎന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് ജീവിതം ആരംഭിച്ചവർ. അവരിൽ വിജയഗാഥകൾ ധാരാളം. 

വർഷങ്ങൾക്ക് മുൻപേ അത്തരമൊരു സാഹസത്തിനു ധൈര്യം കാണിച്ച ദമ്പതികളെ (ദമ്പതികൾ എന്ന് പറയാമൊ?) ജീവിത സഹയാത്രികരെ എനിയ്ക്കറിയാം. അവർ ഇന്നും വളരെ നല്ല ജീവിതം നയിയ്ക്കുന്നു മക്കളോടൊപ്പം. അത് ഒരു നല്ല അറിവാണു. മറ്റുള്ളവർക്ക് പ്രചോദനം നൽ‍കുവാൻ അത്തരം ജീവിതങ്ങൾക്ക് സാധിയ്ക്കും എന്നാണു വിശ്വാസം. 

പരസ്പര സ്നേഹമില്ലാതെ ഒരേ കൂരയ്ക്ക് കീഴിൽ സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രം വിവാഹം എന്ന കെട്ടുപാടിന്റെ പേരിൽ ജീവിതം മൊത്തത്തിൽ അസ്വാരസ്യത്തോടെ കഴിച്ചുകൂട്ടുന്നതിനേക്കാളും എത്രയോ നല്ലതാണു ഇനി പൊരുത്തപ്പെടാനാവില്ല എന്ന് തിരിച്ചറിഞ്ഞാൽ വിട പറഞ്ഞ് പോകുവാൻ സാധിയ്ക്കുന്ന ജീവിതം.

വിവാഹമോചനംകുടുംബകോടതി ഇത്യാദികളുടെ നൂലാമാലകളില്ലാതെ വേർപിരിയുന്നതും അവയുടെയൊന്നും കടന്നുകയറ്റമില്ലാതെ പരസ്പര വിശ്വാസത്തോടെ ജീവിതാവസാനം വരെ ജീവിയ്ക്കുവാൻ സാധിയ്ക്കുന്നതും വളരെ നല്ലത് തന്നെ.

വിവാഹം എന്ന കെട്ടുപാടുകളില്ലാതെ ഒരുമിച്ച് ജീവിക്കുന്ന എല്ലാ ജീവിതപങ്കാളികൾ‍ക്കും ഭാവുകങ്ങൾ....

Tuesday, 24 May 2011

പങ്കാളികൾ പരസ്പരം ചെയ്യരുതാത്തത്


1. വിശ്വാസവഞ്ചന
"വിശ്വസിയ്ക്കുന്നവനെ ചതിയ്ക്കുവാനും ചതിയ്ക്കുന്നവനെ വിശ്വസിയ്ക്കുവാനും പാടില്ല" എന്നാണു. പരസ്പരം വിശ്വാസവഞ്ചന നടത്താതിരിയ്ക്കുക എന്നത് പങ്കാളികൾക്കിടയിൽ അവശ്യം ആവശ്യമായ വസ്തുതയാണു. ഒരാൾക്ക് മറ്റൊരാളിൽ നിന്നും മറയ്ച്ചുവയ്ക്കേണ്ടതായ രഹസ്യം ഉണ്ടാകുമ്പോൾ മുതൽ വിശ്വാസവഞ്ചന ആരംഭിക്കുകയാണു. പങ്കാളികൾക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ അവിടെ ആരംഭിക്കുന്നു

2.  മറ്റൊരാളുമായുണ്ടായ അനുഭവം കിടപ്പറയിൽ വിവരിയ്ക്കൽ

പങ്കാളിയുമായി സ്വകാര്യനിമിഷങ്ങൾ പങ്കിടുന്ന വേളയിൽ മറ്റൊരാളുമായി പങ്കിട്ട പൂർവകാലനിമിഷങ്ങൾ വിവരിയ്ക്കുന്നത് മറ്റെയാളെ അപമാനിയ്ക്കുന്നതിനു തുല്യമാണു. സാധാരണ നിലയിൽ ഇത് ചെയ്യുന്നത് കൂടുതലും പുരുഷന്മാരായിരിക്കും. അത് കേൾക്കുമ്പോഴുള്ള പങ്കാളിയുടെ മാനസികാവസ്ഥയെ കുറിച്ച് പലപ്പോഴും പുരുഷന്മാർ ചിന്തിക്കാറില്ല. അവളുടെ മനസ്സിൽ അത്തരം താരതമ്യങ്ങൾ നടത്തുന്നതിലൂടെ കരട് വീഴുവാൻ തുടങ്ങുന്നു. പുരുഷന്മാർ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് തങ്ങളുടെ കഴിവിൽ പങ്കാളിയ്ക്ക് മതിപ്പുണ്ടാക്കുവാനാണെങ്കിലും അതിന്റെ അനന്തരഫലം വിപരീതമായിരിക്കും എന്നത് ഓർക്കുക

3. 'വേശ്യ', 'വേശ്യയേക്കാൾ മോശം' മുതലായ വാക്കുകൾ ഉപയോഗിച്ചുള്ള കോപപ്രകടനം
പുരുഷന്മാർ പങ്കാളിയെ അത്തരം സംബോധനകളിലൂടെ കോപപ്രകടനം നടാത്തുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അപമാനിയ്ക്കുന്നതിനു തുല്യമാണു. ആത്മാഭിമാനമുള്ള സ്ത്രീകൾ അപ്പോൾ പ്രതികരിച്ചില്ലെങ്കിലും പിന്നീട് അവസരം വരുമ്പോൾ അവൾ പ്രതികരിയ്ക്കും. അതൊരു പക്ഷേ പുരുഷന്റെ പുരുഷത്വത്തെ പോലും അവഹേളിച്ചുകൊണ്ടായിരിക്കും. അത്തരം അവസരങ്ങൾ നിങ്ങളായി സൃഷ്ടിക്കാതിരിക്കുവാൻ ശ്രമിയ്ക്കുക

4. പങ്കാളിയുടെ പുരുഷത്വത്തെ കളിയാക്കുകയോ അവഹേളിയ്ക്കുകയോ ചെയ്യൽ
പുരുഷൻ സ്വയം വിലമതിയ്ക്കുന്ന ഒരു വസ്തുതയാണിത്. അതേ ചൊല്ലി പുരുഷനെ അവഹേളിച്ചാൽ അത് അയാളുടെ മനസ്സിലെ എക്കാലത്തേയും പകയായിരിക്കും. അത്തരം സന്ദർഭങ്ങൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് രണ്ടുപേർക്കും ധാരണയുണ്ടെങ്കിൽ(മേൽ‍പറഞ്ഞത് പോലെയുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ) പ്രശ്നം അത്ര മാത്രം ഗുരുതരമായിരിക്കുകയില്ല. മറിച്ചാണെങ്കിൽഅത് അകൽച്ചയുടെ തുടക്കത്തിനുള്ള കാരണങ്ങളിൽ ഒന്നായിരിക്കും

5. സൌഹൃദങ്ങളെ പ്രതി പങ്കാളിയെ അവഗണിയ്ക്കലും ഒഴിവാക്കലും
സൌഹൃദങ്ങൾ നല്ലതാണു. ഒരു നല്ല സുഹൃത്ത് വിലമതിയ്ക്കുവാനാകാത്ത അമൂല്യരത്നം പോലെയാണു. നാളേറും തോറും അതിന്റെ മൂല്യം കൂടിക്കൊണ്ടേയിരിക്കും. അത്തരം സൌഹൃദങ്ങൾ സാധാരണയായി പങ്കാളിയ്ക്ക് മുൻപ് തന്നെ ഉണ്ടായിരിക്കും. അവരെ പങ്കാളിയ്ക്കും പരിചയപ്പെടുത്തുക എന്നത് വളരെ നല്ലയൊരു കാര്യമാണു. എന്നാൽ പങ്കാളി അത്തരം ബന്ധങ്ങൾ പ്രോൽസാഹിപ്പിക്കുവാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ അതിന്റെ കാരണം മനസിലാക്കുവാൻ ശ്രമിയ്ക്കുക.  ബന്ധങ്ങൾക്ക് താൻ നൽകുന്ന മൂല്യം ബോധ്യപ്പെടുത്തുക. ഇനിയും വിമുഖതയാണെങ്കിൽ പങ്കാളിയുമായുള്ള ഒരു നല്ല ബന്ധം തുടരുന്നതിന്റെ ആവശ്യകതയ്ക്കായി ഒരു പക്ഷേ സൌഹൃദങ്ങൾ ഒഴിവാക്കേണ്ടി വന്നേക്കാം. അത് സുഹൃത്തുക്കളെ പറഞ്ഞു മനസിലാക്കു. ഒരു നല്ല സുഹൃത്തിനു അത് മനസിലാക്കുവാൻ സാധിക്കുന്നതായിരിക്കും. പങ്കാളി ജീവിതത്തിലേയ്ക്ക് വന്നതിനു ശേഷമുള്ള സൌഹൃദങ്ങളെ പ്രതി പങ്കാളിയെ അവഗണിയ്ക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് സ്വർചേർച്ചയിൽ ഭംഗം വരുത്തുന്നതായിരിക്കും. അത്തരം സുഹൃത്തുക്കളെ പ്രതി പങ്കാളിയെ അവഗണിയ്ക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് പങ്കാളിയുമായുള്ള സുഗമമായ ബന്ധത്തിൽ തന്നെ വിടവുണ്ടാക്കിയേക്കാം. .

6. പരസ്ത്രീ / പരപുരുഷ ബന്ധം

തന്റെ ഇണയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന അറിവ് നൽകുന്ന തകർച്ച വളരെ വലുതായിരിക്കും. മറ്റെന്ത് ദുശ്ശീലങ്ങൾ ഉണ്ടായാലും അത് പൊറുക്കുവാൻ തയ്യാറായെക്കാം. പക്ഷെ തന്റെ പങ്കാളിയ്ക്ക് പരസ്ത്രീ / പരപുരുഷ ബന്ധമുണ്ടെന്ന് അറിഞ്ഞാൽ മറ്റേയാൾക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും. സുഗമമായ ബന്ധത്തിന്റെ തകർച്ചയ്ക്ക് ഈയൊരൊറ്റ കാരണം മാത്രം മതിയാകും.

7. തമാശയ്ക്കാണെങ്കിൽ പോലും സംശയങ്ങളുടെ വിത്ത് പാകൽ

പങ്കാളിയിൽ അസൂയ ജനിപ്പിയ്ക്കുവാനായി ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കുന്നത് തുടക്കത്തിൽ തമാശ തോന്നിപ്പിയ്ക്കുമെങ്കിലും ഒരു ബന്ധത്തിൽ ക്രമേണ വിള്ളലുകൾ ഉണ്ടാക്കുവാൻ അവയ്ക്ക് സാധിയ്ക്കും. പറയുന്ന ഇല്ലാക്കഥകൾ വെറും ഇല്ലാക്കഥകൾ മാത്രമാണെന്ന് തമാശയുടെ ആസ്വാദനത്തിനു ശേഷം ബോധ്യപ്പെടുത്തേണ്ടതാണു. കാരണം സംശയത്തിന്റെ വിത്ത് വളരെ അപകടകാരിയാണു എന്ന വസ്തുത മറക്കാതിരിക്കുക. അത്തരം തമാശകൾ പരമാവധി ഒഴിവാക്കുവാൻ ശ്രമിയ്ക്കുക