Thursday 19 May 2011

കാമാട്ടിപുരയിലെ വേശ്യകൾ

ഒരു ലേഖനം വായിച്ചു. " ഡേ മൈ ഗോഡ് ഡൈഡ്" എന്ന    ഡോക്യുമെന്ററിയെ കുറിച്ചുള്ള ഒരു അവലോകനം.

പരിചയക്കാരും പരിചയം ഭാവിച്ചെത്തുന്നവരും ചതിക്കുഴികളിലേയ്ക്ക് നയിച്ച് വേശ്യാത്തെരുവിൽ എത്തിപ്പെടുന്ന കുരുന്നുകളും സ്ത്രീകളും. താലോലിയ്ക്കുവാൻ തോന്നുന്ന     കുഞ്ഞുങ്ങളെ ക്രൂരമായി ബലാൽസംഗം ചെയ്യുന്ന പുരുഷന്മാർക്ക് എന്ത് ശിക്ഷ കൊടുത്താലാണു മതിയാകുകവേശ്യ എന്ന് സംബോധന ചെയ്ത് സ്ത്രീകളെ അവഹേളിയ്ക്കുന്ന മാന്യ ദേഹങ്ങൾ തന്നെയല്ലെ അവരുടെ  ദുർഗതിയ്ക്ക് കാരണക്കാർ?

മൃഗീയം എന്നു പറയാൻ സാധിക്കാത്തത്ര ക്രൂരതയാണു പുരുഷവർഗ്ഗവും സമൂഹത്തിലെ പുഴുക്കുത്തുകളായ ഏതാനും അധമസ്ത്രീകളും ചേർന്ന്  കുഞ്ഞുങ്ങളോടും അഗതികളായ സ്ത്രീകളോടും നടത്തുന്നത്. മൃഗങ്ങൾക്ക് പോലും ഇത്ര മാത്രം ക്രൂരരാകുവാൻ സാധിക്കുകയില്ല എന്നതാണു സത്യം. കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി കാണുവാനുള്ളത്ര വിവേചന ബുദ്ധി അവയ്ക്കുണ്ട്.

അധമകളായ നികൃഷ്ട സ്ത്രീ ജന്മങ്ങളും പുരുഷ ജന്മങ്ങളും തങ്ങളെ വിശ്വസിച്ച് കൂടെ വരുന്നവരെ വിറ്റ് പണമാക്കുന്നു. സ്ത്രീകൾ തന്നെ സ്ത്രീകൾക്ക് കെണിയൊരുക്കുന്നു. എന്തൊരു ലോകം!!


കെണിയിൽ പെടുന്നവരുടെ മേൽ കാമാവേശത്തോടെ ചാടിവീഴുവാൻ ഇരകളുടെ പ്രായം പോലും പരിഗണിയ്ക്കുവാൻ കണ്ണോ മനസോ ഇല്ലാത്ത കുറേ നരാധമന്മാർ

ആരും വേശ്യകളായി ജനിയ്ക്കുന്നില്ല സമൂഹത്തിൽ. കാമവെറി പൂണ്ട മനുഷ്യചെന്നായ്കൂട്ടങ്ങളാണു അവരെ വേശ്യകളാക്കുന്നത്. സംരക്ഷിക്കേണ്ടവർ എന്ന് കരുതുന്ന പുരുഷന്മാർ തന്നെ നിഗ്രഹിക്കുന്നുഅവന്റെ കാമപൂരണത്തിനായി. അതിനു കുട പിടിയ്ക്കുന്ന കുറെ സ്ത്രീകളും.


"ദ ഡേ മൈ ഗോഡ് ഡൈഡ്" എന്നത് ബലിമൃഗമായ ഒരുവൾ തന്നെ പറഞ്ഞ വാക്കുകളാണു. താൻ ഇങ്ങനെ ഒരു ചതിക്കുഴിയിൽ പതിച്ച അന്ന് തന്റെ ദൈവം മരിച്ചു എന്ന് ആ നിസ്സഹായ വിശ്വസിയ്ക്കുന്നു. ശരിയാണു. ദൈവം അവരോടൊപ്പമുണ്ടായിരുന്നെങ്കിൽ അവർക്ക് ഇങ്ങിനെയൊക്കെ സംഭവിക്കുമൊ?


ചിലപ്പോൾ ചില സമയങ്ങളിൽ ദൈവവും മരിയ്ക്കുന്നു!!!


"ദ ഡേ മൈ ഗോഡ് ഡൈഡ്" കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

http://www.youtube.com/movie?v=BV5W6F4L5i8

No comments:

Post a Comment