Wednesday 18 May 2011

പറയാതെ വയ്യ!!

ചില സിനിമകൾ കണ്ടാൽ യുക്തിയ്ക്കതിലൊന്നും സ്ഥാനമില്ലേ എന്നു ചിന്തിച്ചു പോകും. അടുത്തയിടെ കണ്ട സിനിമയാനു ഇന്ദ്രജിത്ത് നായകനായ "ചേകവർ"

അധികാര സോപാനത്തിലിരിക്കുന്നവരെ ഇടവും വലവും നിർത്തിക്കൊണ്ട് ഗരുഡൻ രാഘവൻ എന്ന ഗുണ്ടാനേതാവ് തീരുമാനിയ്ക്കുന്നു. തന്നേക്കാൾ ഗുണ്ടയായ തന്റെ സഹോദരന്റെ വിവാഹം ഒരു പാവം എസ്.ഐ.യുടെ സഹോദരിയുമായി അവളുടെയോ അവളുടെ സഹോദരന്റേയൊ വീട്ടുകാരുടെയോ സമ്മതമില്ലാതെ ബലമായി!!

ഇതൊക്കെ കണ്ടാൽ കേരളത്തിലെ അവസ്ഥ ഇങ്ങനെയാണോ എന്ന് അറിയാതെ ചിന്തിച്ചു പോകും. എസ്.ഐ.നിസ്സഹായനായി തന്റെ സഹോദരിയേയും കൊണ്ട് പാഞ്ഞ് നടക്കുകയാണു  വിവാഹത്തിൽ നിന്നും അവളെ രക്ഷിക്കുവാൻ!!

കേരളത്തിൽ ഇത്തരം അവസ്ഥയോതങ്ങളുടെ ദംഷ്ട്രകൾ ഏത് ഇരയുടെ ദേഹത്താണു ആഴ്ന്നിറക്കേണ്ടത് എന്നറിയാതെ പരക്കം പാഞ്ഞു നടക്കുന്ന ചാനലുകളും മാധ്യമങ്ങളും ഉള്ളഅഭ്യസ്ഥ വിദ്യരുടെ നാടാണു കേരളം. എന്നിട്ടും ഇത്തരം നെറികേടുകൾക്ക് തടയിടുവാൻ സാധിയ്ക്കില്ലെന്നോഅതും  കാലത്ത്കഥ നടക്കുന്നത് വളരെ പണ്ടെങ്ങാനുമായിരുന്നെങ്കിൽ സമ്മതിയ്ക്കാം അന്ന് ഇങ്ങനെയൊരു മാധ്യമ സ്വാധീനമില്ല എന്ന്. പക്ഷേ ഇന്നത്തെ അവസ്ഥ അങ്ങിനെയാണോ?

കഥയിൽ ചോദ്യമില്ല എന്നാണു. കഥയാണെങ്കിലും ഒരു യുക്തിയില്ലെഅറിയാതെ ചിന്തിച്ച് പോകുകയാണു. ചിന്തയിൽ തെറ്റുണ്ടെങ്കിൽ വായനക്കാർ ക്ഷമിയ്ക്കുക
 

No comments:

Post a Comment